23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 13, 2024
March 23, 2024
November 10, 2023
September 13, 2023
June 15, 2023
February 16, 2023
February 15, 2023
February 10, 2023
February 3, 2023
January 31, 2023

പീഡനക്കേസ്; ഒത്തുതീർപ്പിന് തയാറാണെന്ന പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ കോടതിയില്‍

Janayugom Webdesk
കൊച്ചി
February 15, 2023 7:09 pm

നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസ് ഒത്തുതൂര്‍പ്പാക്കിയതിന്റെ തെളിവുണ്ടെന്ന് അഭിഭാഷകൻ അഡ്വ. സൈബി ജോസ് കിടങ്ങൂർ. പരാതിക്കാരി ഇ‑മെയിൽ വഴി ഒത്തുതീർപ്പിന് തയാറാണെന്ന് അറിയിച്ചിരുന്നുവെന്നും ഉണ്ണിയുടെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി.

ഉണ്ണി മുകുന്ദനെതിരായ കേസിന്റെ വിചാരണ നടപടികൾക്ക് 2021ൽ അനുവദിച്ച സ്റ്റേ കഴിഞ്ഞ ദിവസം ജസ്റ്റിസ് കെ ബാബു പിൻവലിച്ചിരുന്നു.
കേസ് നാളത്തേക്ക് പരിഗണിക്കാൻ മാറ്റി.

2017‑ലാണ് കേസിന് ആസ്പദമായ സംഭവം. സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു പരാതി.

Eng­lish Sum­ma­ry: sex­u­al assault case unni mukun­dan says the com­plainant was ready to settle
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.