3 January 2026, Saturday

Related news

December 13, 2025
November 30, 2025
November 7, 2025
November 4, 2025
January 30, 2025
October 11, 2024
October 9, 2024
September 9, 2024
September 3, 2024
September 1, 2024

ലൈംഗികആരോപണം; ഹരിയാനകായികവകുപ്പ് മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2023 4:04 pm

ലൈംഗിക പീഡനക്കേസിൽ കേസെടുത്ത് ഒരു ദിവസത്തിന് ശേഷം, ഹരിയാന മന്ത്രി സന്ദീപ് സിംഗ് മന്ത്രിസ്ഥാനം രാജിവെച്ചു. കായിക വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം ധാർമ്മികത ഉയര്‍ത്തിപിടിച്ചാണ് മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതെന്നും, തനിക്കെതിരായ ആരോപണങ്ങൾ തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഒളിമ്പ്യനും കുരുക്ഷേത്രയിലെ പെഹോവയിൽ നിന്ന് ആദ്യമായി എംഎൽഎയുമായവ്യക്തിയാണ് സിംഗ്, വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഡിസംബര്‍ 31‑ന് ചണ്ഡീഗഡിലെ സെക്ടർ 26 പോലീസ് സ്റ്റേഷനിൽ സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻകൂടിയായ അദ്ദേഹം കായികവകുപ്പ് കൂടാതെ പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പും വഹിക്കുന്നു.

സന്ദീപ് സിംഗിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ വനിതാ കോച്ച് അംബാലയിൽ ആഭ്യന്തര മന്ത്രി അനിൽ വിജിനെ കണ്ടു. സിംഗ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

Eng­lish Summary:
sex­u­al assault; Haryana Sports Min­is­ter Sandeep Singh has resigned

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.