22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

ഡ്രൈവിങ് പരിശീലനത്തിനിടെ 18കാരിയോട് ലൈംഗിക അതിക്രമം: ഇന്‍സ്ട്രക്റ്റര്‍ അറസ്റ്റില്‍

Janayugom Webdesk
കോഴിക്കോട്
May 28, 2023 12:59 pm

പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ ഇന്‍സ്ട്രക്റ്റര്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്‌കൂളിലെ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ (60) യാണ് എസ്‌ഐ ജിതിന്‍ വാസ് അറസ്റ്റ് ചെയ്തത്.

18കാരിയാണ് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്. മെയ് ആറാം തീയതിയാണ് പരിശീലനത്തിനിടെ ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് 25-ാം തീയതിയും യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായതായി പരാതിയില്‍ പറയുന്നു. അറസ്റ്റ് ചെയ്ത അനില്‍കുമാറിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

eng­lish sum­ma­ry; Sex­u­al assault on 18-year-old girl dur­ing dri­ving train­ing: Instruc­tor arrested
you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.