27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 29, 2024
November 28, 2024
November 26, 2024
November 26, 2024
November 17, 2024
November 16, 2024
November 16, 2024
November 12, 2024
October 20, 2024

വിദ്യാർത്ഥിനിക്കു നേരേ ലൈം ഗികാതിക്രമം; പ്രതിക്ക് തടവും പിഴയും

Janayugom Webdesk
ചേർത്തല
November 26, 2024 9:33 pm

സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടി വൈകിട്ട് ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ പിന്തുടർന്നു ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷവിധിച്ചു. ചേർത്തല പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ തൃച്ചാറ്റുകുളം ഇല്ലത്ത് നികർത്ത് വീട്ടിൽ സബിൻ (26)നെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ജഡ്ജി ശിക്ഷിച്ചത്. ആറു വർഷം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ. 2018 ഫെബ്രുവരിയിലാണ് സംഭവം. 

പോക്സോ നിയമപ്രകാരം മൂന്നു വർഷം തടവും 50, 000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം മൂന്നു വർഷം തടവും 50, 000 രൂപ പിഴയും ഉൾപ്പെടെയാണ് ശിക്ഷ. തടവ് ഒരുമിച്ചനുഭവിച്ചാൽ മതി. ചേർത്തല പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം സ്റ്റേഷൻ ഓഫീസറായിരുന്ന വി പി മോഹൻലാൽ ആയിരുന്നു. വനിതാ സെൽ സബ്ബ് ഇൻസ്പക്ടർ ലത ജെ യും അന്വേഷണത്തിന്റെ ഭാഗമായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ ബീന കാർത്തികേയനും അഡ്വ വി എൽ ഭാഗ്യലക്ഷ്മിയും ഹാജരായി.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.