17 January 2026, Saturday

Related news

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളോട്‌ ലൈംഗികാതിക്രമം: ലീ​ഗ് പ്രവർത്തകൻ അറസ്റ്റില്‍

Janayugom Webdesk
മട്ടന്നൂര്‍
June 13, 2023 1:21 pm

മട്ടന്നൂരില്‍ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ മുസ്ലീം ലീ​ഗ് പ്രവർത്തകൻ അറസ്‌റ്റിൽ. കീച്ചേരി സ്വദേശി നൗഫലിനെയാണ്‌ (41) മട്ടന്നൂര്‍ ഇന്‍സ്പെക്‌ടര്‍ കെ വി പ്രമോദ്, എസ്ഐ കെ സിദ്ദിഖ് എന്നിവർ അറസ്‌റ്റ് ചെയ്‌തത്.

2022 ഏപ്രിൽ, സെപ്‌തംബർ മാസങ്ങളിലാണ്‌ കേസിനാസ്‌പദമായ സംഭവം. 13 വയസുള്ള രണ്ട് ആൺകുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികള്‍ക്ക് നഗ്നവീഡിയോയും സ്വകാര്യ അവയവങ്ങളും കാണിച്ചുകൊടുത്തും ചോക്ലേറ്റ് നൽകിയുമായിരുന്നു പീഡനം. സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടികളോട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്‌. തുടർന്ന് വീട്ടുകാര്‍ മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് മട്ടന്നൂര്‍ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

eng­lish summary;Sexual assault on minor boys: League work­er arrested

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.