
ഓടുന്ന ട്രെയിനിൽ വെച്ച് യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ അങ്കമാൻ്റെ പുരക്കൽ മുസ്തഫ (45) ആണ് അറസ്റ്റിലായത്. ഷൊർണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ വെള്ളി രാത്രി പത്തോടെയാണ് യുവതിക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നത്. തുടർന്ന് യുവതി പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്.
യാത്രക്കാർ കുറവുള്ള കമ്പാർട്മെന്റിൽ വച്ച് പിന്തുടർന്ന് മോശമായ രീതിയിൽ പെരുമാറുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തെന്നാണ് പരാതി. ട്രെയിനിൽ നടന്ന സംഭവമായതിനാൽ കോഴിക്കോട് റെയിൽവേ പൊലീസിന് പരപ്പനങ്ങാടി പൊലീസ് വിവരം കൈമാറിയിരുന്നു. പരപ്പനങ്ങാടി എസ് ഐ ശ്യാമിൻ്റെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റെയിൽവേ പൊലീസിന് കൈമാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.