19 January 2026, Monday

Related news

January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026
January 7, 2026
January 6, 2026
January 3, 2026
January 3, 2026

ലൈംഗികാതിക്രമം; സാന്ദ്ര തോമസിന്റെ പരാതിയിൽ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ ചോദ്യം ചെയ്‌തു

Janayugom Webdesk
കൊച്ചി
November 19, 2024 6:05 pm

ലൈംഗികാതിക്രമം നടത്തിയെന്ന നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ എസ്ഐടി ഓഫിസിലാണ് ചോദ്യം ചെയ്യല്‍. തര്‍ക്ക പരിഹാരത്തിനായി സാന്ദ്ര തോമസിനെ വിളിച്ചു വരുത്തിയ ശേഷം അപമാനിച്ചുവെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നത്. 

ഇതനുസരിച്ച് ആന്റോ ജോസഫും ലിസ്റ്റിന്‍ സ്റ്റീഫനുമടക്കം ഒന്‍പതുപേര്‍ക്കെതിരെയാണ് സെന്‍ട്രല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. സാന്ദ്ര തോമസ് നിർമിച്ച ഒരു ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട പരാതിയെ കുറിച്ച് ചർച്ച ചെയ്യാൻ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ വച്ച് വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് സാന്ദ്രയുടെ പരാതി. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെ്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഏകകണ്ഠമായി എടുത്ത തീരുമാനമാണ് സാന്ദ്ര തോമസിന്റെ പുറത്താക്കലെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫന്റെ വാദം. സാന്ദ്ര പങ്കെടുത്ത യോഗത്തിൽ സംബന്ധിച്ച ആളായതിനാലാണ് തന്നെ മൊഴിയെടുക്കാനായി വിളിപ്പിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.