
ലൈംഗിക പീഡനക്കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ള പൂശുന്ന നിലപാടുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമാണെന്നും അതിനുപിന്നിൽ ഒരു ലീഗൽ ബ്രെയിൻപ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നലെയും ഇന്നുമായി അദ്ദേഹം നടത്തിയ ഈ പ്രസ്താവനകൾ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിനെതിരെ ലഭിച്ച രണ്ടാമത്തെ പരാതി, അതായത് കെപിസിസി അധ്യക്ഷന് ലഭിച്ച ശേഷം പൊലീസിന് കൈമാറിയ പരാതി, ഒരു വെൽ ഡ്രാഫ്റ്റഡ് ആയ പെറ്റീഷനാണെന്നാണ് സണ്ണി ജോസഫ് വ്യക്തമാക്കിയത്. തനിക്ക് ലഭിച്ച പരാതി ഒരു വെൽ ഡ്രാഫ്റ്റഡ് ആയ പരാതിയാണെന്നും അതിനുപിന്നിൽ ഒരു ലീഗൽ ബ്രെയിൻ ഉണ്ട് എന്നുള്ള കാര്യവും ഇന്നലെയാണ് കെപിസിസി അധ്യക്ഷൻ ആദ്യമായി പറഞ്ഞത്.പരാതി ആസൂത്രിതമായിട്ടുള്ള വെൽ ഡ്രാഫ്റ്റഡ് പെറ്റീഷൻഎന്നാണ് താൻ പറഞ്ഞതെന്നും സണ്ണി ജോസഫ് ആവർത്തിച്ചു. അത് ആളുകൾക്ക് നന്നായിട്ട് അറിയാമെന്നും, എന്തായിരുന്നു അതിന്റെ ലക്ഷ്യം എന്നും ജനങ്ങൾ വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റിന്റെ ഈ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. രാഹുൽ മാങ്കൂട്ടത്തിനെ ന്യായീകരിക്കുന്ന നിലപാടാണ് കെപിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, പരാതിക്കാരിക്ക് അതിജീവിത എന്നുള്ള പരിഗണന പോലും നൽകാതെ അതൊരു കെട്ടിച്ചമച്ച പരാതിയാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് കെപിസിസി പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും വിമർശനമുയരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.