ലൈംഗിക പീഡനക്കേസിൽ മുൻ ജെഡി(എസ്) എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദേല എം ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. രേവണ്ണ വളരെ സ്വാധീനമുള്ള വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നൽകുന്നത് നിരസിച്ചത്.
ജെഡിഎസ് എംഎൽഎ എച്ച്ഡി രേവണ്ണയുടെ മകനും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവെ ഗൗഡയുടെ കൊച്ചുമകനുമാണ് പ്രജ്വൽ രേവണ്ണ. വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തതുൾപ്പടെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും അടക്കം നാല് കേസുകളാണ് പ്രജ്വലിനെതിരെയുള്ളത്. കർണാടക ആസ്ഥാനമായുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
പ്രജ്വൽ 56 സ്‌ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിലുള്ളത്. പ്രജ്വലിനെതിരെ 2144 പേജുള്ള കുറ്റപത്രമടക്കം എസ്ഐടി സമർപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.