19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

പശുവിനെതിരെ ലൈംഗിക അതിക്രമം: യുവാവ് പിടിയില്‍

Janayugom Webdesk
ഭോപ്പാല്‍
August 3, 2023 6:38 pm

പശുവിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പിടയിലായി. മധ്യപ്രദേശിലെ മന്ദ്സൗറിലാണ് സംഭവം. ഗോവിന്ദ് രാംലാല്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ പശുവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതര്‍ ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ സമൂഹമാധ്യത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പശുസംരക്ഷണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്ന നാട്ടിലാണ് ഹിന്ദു യുവാവില്‍ നിന്ന് തന്നെ പശുവിനുനേരെ ലൈംഗിക അതിക്രമമുണ്ടായിരിക്കുന്നതെന്നാണ് വിമര്‍ശനങ്ങള്‍.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പശു ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത്. ജൂൺ 16ന് എരുമക്കുട്ടിയുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട 50കാരനെ പിടികൂടിയിരുന്നു. അതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജൂൺ 11 ന്, സെഹോറിൽ ആടിനെ ബലാത്സംഗം ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തു.

Eng­lish Sum­ma­ry: Sex­u­al vio­lence against cow: Hin­du youth arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.