25 December 2025, Thursday

Related news

December 24, 2025
December 16, 2025
December 16, 2025
December 7, 2025
December 6, 2025
December 2, 2025
November 29, 2025
November 26, 2025
November 23, 2025
November 22, 2025

യാത്രക്കിടെ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവര്‍ അറസ്റ്റില്‍

web desk
കോഴിക്കോട്
May 24, 2023 9:11 am

വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് കാരന്തൂർ സ്വദേശി ഇബ്രാഹിം മച്ചിലിനെയാണ് അറസ്റ്റുചെയ്തത്. കോഴിക്കോടുനിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.

കോഴിക്കോട് നിന്നാണ് പരാതിക്കാരി ബസിൽ കയറുന്നത്. ബസിൽ തിരക്കായതിനാൽ സീറ്റ് ഒഴിവുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ ഡ്രൈവറുടെ നിർദേശ പ്രകാരം ബസിന്റെ ബോണറ്റിലിരുന്ന് യാത്രചെയ്ത യുവതിയുടെ ശരീരത്തിൽ ഇയാൾ സ്പർശിച്ചതായാണ് പരാതി. യുവതിയോട് ഇയാൾ അശ്ലീലച്ചുവയോടെ സംസാരിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

യുവതി വിഷയം പൊലീസിന് മെസേജ് അയച്ചതനുസരിച്ച് സ്ഥലത്തെത്തി ഇവരുടെ പരാതി സ്വീകരിക്കുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Eng­lish Sam­mury: KSRTC dri­ver arrest­ed for sex­u­al­ly assault­ing student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.