22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 5, 2024
November 12, 2024
November 8, 2024
September 11, 2024
August 13, 2024
July 29, 2024
July 4, 2024
July 3, 2024
June 24, 2024

എസ് എഫ് ഐ — കെ എസ് യു സംഘർഷം; കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നിർത്തിവെച്ചു

Janayugom Webdesk
തിരുവനന്തപുരം
September 11, 2024 10:10 pm

എസ് എഫ് ഐ — കെ എസ് യു സംഘർഷത്തെ തുടർന്ന് കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നിർത്തിവെച്ചു. രണ്ട് സെനറ്റ് സീറ്റുകളും രണ്ടു വീതം എക്സിക്യൂട്ടീവ്-സ്റ്റുഡൻസ് കൗൺസിൽ സീറ്റുകളിലും കെഎസ്‌യു വിജയിച്ചിരുന്നു. ഇതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ അക്രമണം അഴിച്ചുവിട്ടെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. എന്നാൽ‌ വോട്ടെണ്ണലിൽ ചില അപാകതകളുണ്ടെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. വോട്ടെണ്ണലിൽ സംശയമുള്ള സീറ്റുകളിൽ റീ കൗണ്ടിങ് നടത്തണമെന്ന് ആ‌വശ്യപ്പെട്ടപ്പോൾ അത് തർക്കത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നയിക്കുകയായിരുന്നു എന്നും എസ്എഫ്ഐ ആരോപിക്കുന്നു. 

എന്നാൽ എസ്എഫ്ഐ പ്രവർത്തകരുടെ അക്രമണത്തിൽ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റതായി കെഎസ്‌യുവും ആരോപിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സെനറ്റിലേക്കുള്ള വോട്ടെടുപ്പിനിടെ കെഎസ്‌യു സംഘർഷം ഉണ്ടാക്കിയെന്നും സംഘർഷത്തിന് ശേഷം 15 ബാലറ്റുകൾ കാണാനില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ആരോപിച്ചു. കെഎസ്‌യു ബാലറ്റുകൾ തട്ടിയെടുത്തെന്നും വോട്ടെടുപ്പ് നിർത്തിവയ്ക്കാനാണ് കെഎസ്‌യു അക്രമം നടത്തിയതെന്നും ആർഷോ ആരോപിച്ചു. സർവകലാശാല വൈസ് ചാൻസിലർ കൂടി അറിഞ്ഞു കൊണ്ടാണ് കെഎസ്‌യു അക്രമം അഴിച്ചുവിടുന്നതെന്നും സെനെറ്റ് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കണമെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.