22 January 2026, Thursday

എസ്എഫ്ഐഒ അന്വേഷണം തടയില്ല: വീണാ വിജയന്റെ ഹര്‍ജി തള്ളി

Janayugom Webdesk
ബംഗളൂരു
February 16, 2024 3:02 pm

സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ജസ്റ്റിസ് നാഗപ്രസന്ന ഹര്‍ജി തള്ളവേ ചൂണ്ടിക്കാട്ടി.

ഹര്‍ജിയില്‍ തീരുമാനമാവുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, ആവശ്യമായ രേഖകള്‍ എക്സാലോജിക് സൊലൂഷന്‍സ് എസ്എഫ്‌ഐഒയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. വിധിയുടെ പകര്‍പ്പ് നാളെ ലഭ്യമാകും. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷിക്കുന്നതിനാല്‍ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നായിരുന്നു വീണ ഹര്‍ജിയില്‍ വാദിച്ചിരുന്നത്.

Eng­lish Sum­ma­ry: SFIO will not stop probe: Veena Vijayan’s plea dismissed

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.