കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റു ചെയ്യണന്നാവശ്യപ്പെട്ട് നിലമേലിൽ റോഡിൽ കുത്തിയിരുന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധം. വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡരികിലെ കടയ്ക്ക് മുന്നിലിരിക്കുകയാണ് ഗവര്‍ണര്‍. കൊട്ടാരക്കരയിലെ പരിപാടിക്ക് പോകുകയായിരുന്നു ഗവർണർ. പൊലീസ് പ്രതിഷേധക്കാർക്ക് കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച് ക്ഷുഭിതനായ ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ വിളിക്കണമെന്നും കാര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.അതേസമയം 12 പേര്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.
നിങ്ങൾ നിയമലംഘകരെ സംരക്ഷിക്കുകയാണെന്നും നിങ്ങളാണ് കുറ്റവാളികളെന്നും പറഞ്ഞാണ് ഗവര്‍ണര്‍ പൊലീസിനെ ശകാരിച്ചത്. എസ്എഫ്ഐ പ്രവർത്തകരെ തെരുവിൽ സ്വയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സർവ്വകലാശാലകളിൽ സംഘപരിവാറുകാരെ നിയമിക്കുന്നതിൽ പ്രതിഷേധിച്ച് 50 ഓളം എസ്എഫ്ഐ പ്രവർത്തകരാണ് കരിങ്കൊടിയുമായി എത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
English Summary:SFI’s Black Flag Protest; The governor got out of the car and sat on a chair on the road
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.