12 February 2026, Thursday

Related news

January 28, 2026
December 27, 2025
December 3, 2025
November 22, 2025
October 24, 2025
October 22, 2025
October 16, 2025
October 13, 2025
October 12, 2025
October 12, 2025

യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ എസ്എഫ്ഐയുടെ വിചാരണ; ഭിന്നശേഷിക്കാരന് ക്രൂര മർദ്ദനം(VIDEO)

Janayugom Webdesk
തിരുവനന്തപുരം
December 5, 2024 1:10 pm

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ എസ്എഫ്ഐയുടെ വിചാരണയിൽ എസ് എഫ് ഐ പ്രവർത്തകനായ ഭിന്നശേഷിക്കാരന് ക്രൂര മർദ്ദനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഇടിമുറിയിലെ അതിക്രമങ്ങള്‍ വിവാദമായിരുന്നെങ്കിലും ഇപ്പോഴും യൂണിവേഴ്സിറ്റി കോളജില്‍ ഇത്തരം ക്രൂരതകള്‍ക്ക് കുറവില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്എഫ്ഐ നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.

എസ്എഫ്ഐ നേതാക്കൾ പ്രതിയായ കത്തിക്കുത്തു കേസിന്റെ പശ്ചാത്തലത്തിൽ കോളജിൽ പൊലീസ് പരിശോധന നടത്തുകയും ഇടിമുറിയിൽനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അന്ന് ഇടിമുറി ഒഴിപ്പിച്ച് ക്ലാസ് മുറി ആക്കിയിരുന്നു .എന്നാൽ ഇപ്പോൾ വീണ്ടും അനധികൃതമായി ഓഫിസ് ആരംഭിച്ചു. എതിർക്കുന്നവരെ ഈ മുറിയിലിട്ടു മർദിക്കുന്ന പതിവുണ്ടെന്ന വിദ്യാര്‍ത്ഥികളുടെ പരാതി ശരിവയ്ക്കുന്നതാണ് വിഡിയോ ദൃശ്യങ്ങൾ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.