22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 21, 2026
January 20, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 14, 2026

രാഹുലിനെ പാലക്കാട് സജീവമാക്കാൻ നീക്കവുമായി ഷാഫി പറമ്പിൽ; എ ​ഗ്രൂപ്പ് യോ​ഗം ചേർന്നു, വിവരം അറിഞ്ഞില്ലെന്ന് സണ്ണി ജോസഫ്

Janayugom Webdesk
പാലക്കാട്
August 29, 2025 3:08 pm

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സജീവമാക്കാൻ നീക്കവുമായി ഷാഫി പറമ്പിൽ എംപി. ഇതിന്റെ ഭാഗമായി പാലക്കാട് എ ഗ്രൂപ്പ് യോഗം ചേർന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിവിധ സ്‌ത്രീകൾ ലൈം​ഗിക ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്ന് പുറത്തിറങ്ങുവാൻ കഴിയാതെ അദ്ദേഹം അടൂരിലെ വീട്ടിൽ തുടരുകയാണ്. പ്രതിഷേധം ഭയന്നാണ് രാഹുൽ പാലക്കാട് എത്താത്തത്. മണ്ഡലത്തിലെ വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ​ഗ്രൂപ്പിന്റെ നീക്കം.

മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിലായിരുന്നു യോഗം. അതേസമയം ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് നടന്ന യോ​ഗത്തിന്റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.