കുമളിയിൽ 11 വർഷം മുൻപ് അഞ്ചു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി.
ഷഫീഖ് വധശ്രമക്കേസിലാണ് പിതാവും കേസിൽ ഒന്നാം പ്രതിയുമായ ഷരീഫിന് ഏഴു വർഷം തടവ് വിധിച്ചത്. രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് പത്തു വർഷവും തടവുശിക്ഷയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയാണു പ്രതികൾക്കു ശിക്ഷ വിധിച്ചത്.ഷരീഫ് 50,000 രൂപ പിഴയൊടുക്കുകയും വേണം. ഇല്ലെങ്കിൽ ഒരു വർഷം അധികം തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
അനീഷ രണ്ടു ലക്ഷം രൂപയും പിഴയൊടുക്കണം. ഇല്ലെങ്കില്‍ ഒരു വർഷം തടവ് അധികം തടവ് അനുഭവിക്കേണ്ടിവരും. 2013 ജൂലൈയിലാണ് ഷഫീഖ് മാതാപിതാക്കളുടെ ക്രൂരപീഡനത്തിന് ഇരയായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു വിവരം പുറം ലോകമറിഞ്ഞത്. അപസ്മാരമുള്ള കുട്ടി കട്ടിലിൽനിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നായിരുന്നു പ്രതികൾ വാദിച്ചത്. ശരീരത്തെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്നും വാദമുണ്ടായിരുന്നു. എന്നാൽ, മെഡിക്കൽ റിപ്പോർട്ടുകളാണ് കേസിൽ നിർണായകമായത്. വർഷങ്ങളായി തൊടുപുഴ അൽ-അസ്ഹർ മെഡിക്കൽ കോളജിന്റെ സംരക്ഷണത്തിലാണ് ഷഫീഖും സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയും കഴിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.