സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന കേസിൽ ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തീർപ്പാക്കി. ഷാജ് കിരണും ഇബ്രാഹിമും നിലവിൽ പ്രതികൾ അല്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്.
ആവശ്യമെങ്കിൽ ഇരുവരെയും പൊലീസിന് നോട്ടീസ് നൽകി വിളിപ്പിക്കാം എന്ന് കോടതി പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിൻവലിക്കാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സമ്മർദ്ദം ചെലുത്തിയെന്നാണ് കേസ്. അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരുന്നത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ തയാറാണെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
English Summary: Shah Kiran’s anticipatory bail granted: Police say he is not on the list of accused now
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.