18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 12, 2025
January 13, 2025
December 30, 2024
November 27, 2024
November 18, 2024
November 16, 2024
September 25, 2024
September 25, 2024
September 16, 2024
September 8, 2024

ഷാരൂഖാനെ പിന്നിലാക്കി ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി വിജയ്

Janayugom Webdesk
ചെന്നൈ
September 16, 2024 6:16 pm

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ നടൻ ഷാരൂഖ് ഖാനെ പിന്നിലാക്കി വിജയ്. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടി രൂപയാണ്. ഇതോടെ ഒടുവിലെ പ്രോജക്റ്റിനായി ഷാരൂഖ് വാങ്ങിയ 250 കോടി എന്ന റെക്കോഡിനെ പിന്നിലാക്കിയിരിക്കുകയാണ് വിജയ്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കാനൊരുങ്ങുന്ന വിജയുടെ അവസാന ചിത്രമാണ് ദളപതി 69. ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം. 

കെവിഎൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമായി ചേർന്നാണ് ദളപതി 69 നിർമിച്ചിരിക്കുന്നത്. സതുരംഗ വേട്ടൈ, തുണിവ്, വലിമൈ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ എച്ച് വിനോദ് ആണ് ചിത്രം ഒരുക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധായകൻ. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈമാണ് (ഗോട്ട്) ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വിജയ് ചിത്രം. വിജയ്ക്കു പുറമെ പ്രഭുദേവ, പ്രശാന്ത്, സ്നേഹ, ജയറാം തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ബോക്‌സ്ഓഫീസില്‍ വൻകുതിപ്പാണ് ചിത്രം നടത്തുന്നത്. 200 കോടിയാണ് ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം നേടിയിരിക്കുന്നത്. വിജയ്‌യുടെ കരിയറിലെ അവസാനത്തെ ചിത്രമെന്ന നിലയിൽ ഏറെ വൈകാരികമാണ് ആരാധകർക്ക് ദളപതി 69. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളടക്കം വിജയ് സിനിമാ അഭിനയം നിർത്തുന്നതിലുളള ദു:ഖം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.