22 January 2026, Thursday

ബിജെപി നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഷാറുഖ് ഖാൻ; പഠാൻ സിനിമ കാണാനെത്തിയത് കുടുംബത്തോടൊപ്പം, വീഡിയോ

Janayugom Webdesk
മുംബൈ
January 18, 2023 6:05 pm

ബിജെപി നേതാവും മധ്യപ്രദേശ് സ്പീക്കറുമായ ഗിരീഷ് ഗൗതമിന്റെ വെല്ലുവിളി ഏറ്റെടുത്ത് കുടുംബത്തോടൊപ്പം പഠാൻ സിനിമ കണ്ട് നടൻ ഷാറുഖ് ഖാൻ. മകൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഷാറുഖ് പഠാൻ കണ്ടത്. മകളോടൊപ്പം പഠാൻ കാണാൻ ഷാറുഖിന് ധൈര്യമുണ്ടോ എന്നായിരുന്നു ഗിരീഷ് ഗൗതമിന്റെ വെല്ലുവിളി.

ചിത്രത്തിന്റെ തിയറ്റർ റിലീസിന് മുന്നോടിയായിട്ടുള്ള സ്വകാര്യ സ്ക്രീനിങ്ങിനാണ് നടൻ കുടുംബസമേതം എത്തിയത്. ഭാര്യ ഗൗരി ഖാൻ, മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർക്കൊപ്പം കിങ് ഖാന്റെ സഹോദരി ഷെഹ്നാസ് ഖാനും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നു.

‘ഷാറുഖ് ഖാൻ മകൾക്കൊപ്പമിരുന്ന് പഠാൻ സിനിമ കാണണം, എന്നിട്ട് ഇരുവരും സിനിമ കാണുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ‌ അപ്‌ലോഡ് ചെയ്യുകയും വേണം. പ്രവാചകനെ കുറിച്ച് ഇത്തരത്തിൽ ഒരു സിനിമ എടുത്ത് അത് പ്രദർശിപ്പിക്കാനും ഞാൻ വെല്ലുവിളിക്കുന്നു’– എന്നാണ് ഗിരീഷ് ഗൗതം പറഞ്ഞത്.

‘പഠാൻ’ സിനിമ തിയറ്ററുകളിൽ ബഹിഷ്കരിക്കണമെന്നും ഗിരീഷ് ആഹ്വാനം ചെയ്തു. നിയമസഭയിൽ ബിജെപി ഇത് ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം ഉയര്‍ന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം. ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും.

 

View this post on Instagram

 

A post shared by @varindertchawla

Eng­lish Sum­ma­ry: Shah Rukh Khan’s fam­i­ly watch­es Pathaan at a pri­vate screening
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.