താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ കസ്റ്റഡിയിൽ ഉള്ള വിദ്യാർത്ഥികളുടെ വീട്ടിൽ പൊലീസ് പരിശോധന. വിദ്യാർഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് ഷഹബാസിന്‍റെ മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷഹബാസിന്‍റെ മാതാപിതാക്കൾ, പ്രതികളുടെ മാതാപിതാക്കൾ, സുഹൃത്തുകൾ എന്നിവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. പ്രതികൾ ഉൾപ്പെട്ട വാട്സ്അപ്പ് ഗ്രൂപ്പുകൾ പൊലീസ് പരിശോധിച്ചു. പ്രാഥമിക അന്വേഷണത്തിൽ മുതിർന്നവർക്ക് പങ്കില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. ഇതിന് പുറമെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതും ഇന്ന് പരിശോധിക്കും.
നിലവിൽ അഞ്ച് വിദ്യാർത്ഥികളാണ് കസ്റ്റഡിയിലുള്ളത്. ക്രൂരമായ മർദ്ദനത്തിന് ഷഹബാസ് ഇരയായിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പാർട് മുൻനിർത്തിയാണ് പൊലിസ് അന്വേഷണം നടക്കുന്നത്. എന്തൊക്കെ ആയുധങ്ങൾ വിദ്യാർത്ഥികളുടെ കയ്യിൽ ഉണ്ടായിരുന്നു എന്നതും കണ്ടെത്താൻ ശ്രമവും പൊലീസ് തുടങ്ങി. മുഹമ്മദ് ഷഹബാസിന്‍റെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ ഖബറടക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.