31 December 2025, Wednesday

Related news

December 30, 2025
December 30, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025

ഏഴില്‍ നിന്ന് ഒന്നിലേക്കെത്തി ഷഹീന്‍ അഫ്രീദി

Janayugom Webdesk
ദുബായ്
November 3, 2023 11:46 am

ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഏഴ് സ്ഥാനങ്ങള്‍ കയറി പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി ഒന്നാമത്. ലോകകപ്പിലെ പ്രകടനമാണ് താരത്തെ ഒറ്റയടിക്ക് തലപ്പത്തെത്തിച്ചത്. ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സല്‍വുഡാണ് രണ്ടാമത്. ഇന്ത്യയുടെ മുഹമ്മദ് സിറാജ്, ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ്, ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. ഏഴാം സ്ഥാനത്തുള്ള കുല്‍ദീപ് യാദവാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. 

ബാറ്റിങ് റാങ്കിങ്ങിലും പാകിസ്ഥാന്റെ ബാബര്‍ അസം ഒന്നാമതും ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ തൊട്ടുപിന്നിലുമുണ്ട്. 818 പോയിന്റാണ് ബാബറിനുള്ളത്. രണ്ട് പോയിന്റ് മാത്രം പിറകിലുള്ള ഗില്ലിന് മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ഉടന്‍ തന്നെ ബാബറിനെ മറികടന്ന് തലപ്പത്തെത്താന്‍ സാധിക്കും. നിലവില്‍ ബാബര്‍ മോശം ഫോമിലാണുള്ളത്. ഇനിയുള്ള മത്സരങ്ങള്‍ ഗില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്താല്‍ കരിയറിലെ മികച്ച റാങ്കിങ്ങായ ഒന്നാം സ്ഥാനത്തെത്താം. അഞ്ചാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മ, ഏഴാം സ്ഥാനത്തുള്ള വിരാട് കോലി എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ഇന്ത്യന്‍ ബാറ്റര്‍മാര്‍.

Eng­lish Sum­ma­ry: Sha­heen Afri­di went from sev­en to one

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.