23 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 20, 2023
December 20, 2023
August 2, 2023
July 19, 2023
July 19, 2023
July 12, 2023
June 27, 2023
June 27, 2023
June 14, 2023
December 7, 2022

ഡോ. വി വേണു ചീഫ് സെക്രട്ടറി; ഷെയ്‌ക് ദർവേഷ് സാഹിബ് പൊലീസ് മേധാവി

അനില്‍കാന്തും വി പി ജോയിയും വിരമിക്കുന്നതോടെ ഇരുവരും ചുമതലയേല്‍ക്കും
web desk
തിരുവനന്തപുരം
June 27, 2023 11:08 am

പുതിയ ചീഫ് സെക്രട്ടറിയായ ഡോ. വി വേണു (ഡോ. വേണു വാസുദേവൻ) വിനെയും പുതിയ പൊലീസ് മേധാവിയായി ഷെയ്‌ക് ദർവേഷ് സാഹിബിനെയും ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും ഈ മാസം 30ന് വിരമിക്കുന്നതോടെ രണ്ടുപേരും സ്ഥാനമേല്‍ക്കും.

നിലവിൽ ആഭ്യന്തരം, വിജിലൻസ്, പരിസ്ഥിതി  എന്നിവയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഡോ. വി വേണു. മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. വേണു വാസുദേവൻ എന്ന വി വേണു. ടൂറിസം, മ്യൂസിയം മേഖലകളിൽ ഭരണപരവും അക്കാദമികവും പ്രായോഗികവുമായ പ്രവർത്തനത്താൽ നവീനമായൊരു വികസനവും വളർച്ചയുമുണ്ടാക്കാൻ സാധിച്ചു. നാഷണൽ മ്യൂസിയം ഡെൽഹിയുടെ ഡയറക്റ്റെർ ജനറലായിരുന്ന ഇദ്ദേഹം, ഇന്ത്യൻ മ്യൂസിയ ലോകത്ത് ആധുനികവും വ്യതിരിക്തവുമായ നവമാതൃകകൾ പരീക്ഷിക്കുകുകയും കൊണ്ടു വരികയും ചെയ്തു. അഭിനേതാവ്, എഴുത്തുകാരൻ എന്നീ നിലകളിലും ഇദ്ദേഹം തന്റെ തനത് മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഉപജ്ഞാതാവാണ് വി വേണു.

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായ വാസുദേവപണിക്കരുടേയും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. പി ടി രാജമ്മയുടേയും മകനായി 1964 ആഗസ്റ്റ് 20‑ന് തിരുവനന്തപുരത്ത് ജനിച്ചു. കോഴിക്കോട് കേന്ദ്രീയവിദ്യാലയം, മലബാർ ക്രിസ്റ്റ്യൻ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എം. ബിബിഎസ് ബിരുദം നേടി. പഠനകാലത്ത് ഇടത് വിദ്യാർത്ഥിപ്രസ്ഥാനത്തിലും സമരങ്ങളിലുമെല്ലാം സജീവമായിരുന്നു. ശേഷം ഉൾഗ്രാമങ്ങളിലും ചെന്നെത്താൻ പ്രയാസമുള്ള മലയോര മേഖലകളിലും ഗോത്രമേഖലകളിലും ഡോക്ടറായി സേവനമനുഷ്ഠിച്ചു. 1988 ഇൽ സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ചുവെങ്കിലും ഡോക്ടറായ് ഔദ്യോഗികജീവിതം തുടരാൻ വേണ്ടി അതുപേക്ഷിച്ചു. മലബാറിന്റെ ഗ്രാമീണ പ്രദേശങ്ങളിലായിരുന്നു അക്കാലത്ത് സേവനം അനുഷ്ഠിച്ചിരുന്നത്. 1990 ഇൽ വീണ്ടും സിവിൽ സർവ്വീസ്സ് ലഭിക്കുകയും കേരള കേഡർ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

പാല സബ്കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1993 ഇൽ മൂവാറ്റുപുഴ സബ്കലക്ടറായി. സെക്രട്ടറി (എക്സൈസ് ) ബോർഡ് ഓഫ് റെവെന്യൂ, ഡയറക്ടർ ഡിപാർട്ട്മെന്റ് ഓഫ് എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ്, എം. ഡി ബേക്കൽ റിസോർട്ട് ഡെവെലൊപ്മെന്റ് കോർപ്പൊറേഷൻ കണ്ണൂർ ജില്ല കളക്ടർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സ്പെഷ്യൽ ഓഫീസ്സർ എൻആർഐ സെല്ഡല്ല് നോർക, സാംസ്കാരിക വകുപ്പ് സെക്രട്ടറി എന്നിങ്ങനെ നിരവധി തസ്തികകളിൽ സേവനമനുഷ്ഠിച്ചു.

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായ വാസുദേവപണിക്കരുടേയും കോഴിക്കോട് മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. പി ടി രാജമ്മയുടേയും മകനായി 1964 ആഗസ്റ്റ് 20ന് തിരുവനന്തപുരത്താണ് ജനനം. 1990 ബാച്ച് മധ്യപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയും എഴുത്തുകാരയുമായ ശാരദാ മുരളീധരനാണ് ഭാര്യ. മക്കൾ: കല്യാണി ശാരദ, ആർട്ടിസ്റ്റ് ശബരി വേണു.

1990 ബാച്ചിലെ ഐപിഎസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്. കേരള കേഡറില്‍ എഎസ്‌പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്‌പിയായും എംഎസ്‌പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എഡിസിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്‌പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും ജോലി നോക്കി.

ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്‌ബിസിഐഡി, പൊലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പൊലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐജി ആയിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മിഷണറായും കേരള പൊലീസ് അക്കാദമി ഡയറക്ടറായും പ്രവര്‍ത്തിച്ചു.

എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാദമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എംബിഎയും നേടി.

വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍: മുഹമ്മദ് ഇഫ്ത്തേക്കര്‍.

Eng­lish Sam­mury: ker­ala cab­i­net deci­sion, shaik darvesh sahib new dgp and dr.k venu new chief secretary

YouTube video player

TOP NEWS

January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.