10 December 2025, Wednesday

Related news

November 24, 2025
November 11, 2025
November 3, 2025
October 26, 2025
October 25, 2025
October 24, 2025
October 15, 2025
October 10, 2025
October 9, 2025
October 6, 2025

ഒരു ജാതി ജാതകം ലോക്കേഷനിൽ ശൈലജ ടീച്ചർ എത്തി

നടൻ കുഞ്ഞികൃഷ്ണന് ആദരവ്
Janayugom Webdesk
July 30, 2023 5:38 pm

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” എന്ന ചിത്രത്തിന്റെ ലോക്കേഷനിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രിയായ കെ കെ ശൈലജ ടീച്ചർ എംഎൽഎ എത്തി. മട്ടന്നൂർ കല്ല്യാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്ന “ഒരു ജാതി ജാതക’ത്തിന്റെ ലോക്കേഷനിൽ സ്നേഹ സന്ദർശനം നടത്തിയ കെ കെ ശൈലജ ടീച്ചർ,ഈ ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിയ പി പി കുഞ്ഞികൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ മലയാള സിനിമയുടെ ഇന്നത്തെ സാഹചര്യത്തെ കുറിച്ച് സംസാരിച്ചതിനു ശേഷം ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” എന്ന ചിത്രത്തിൽ നിഖില വിമൽ,ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു,ചിപ്പി ദേവസ്യ,വർഷ രമേശ്, അരവിന്ദ് രഘു, ശരത്ത് ശഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

മലബാറിലെ വിവിധ വേദികളിലുള്ള ഒട്ടേറെ കലാകാരന്മാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വർണച്ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു.
രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു. എഡിറ്റർ-രഞ്ജൻ എബ്രഹാം,ഗാനരചന- മനു മഞ്ജിത്ത്,സംഗീതം-
ഗുണ ബാലസുബ്രമണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, കൺട്രോളർ-ഷമീജ് കൊയിലാണ്ടി, കല‑ജോസഫ് നെല്ലിക്കൽ,
മേക്കപ്പ്-ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം- റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റർ- സരേഷ് മലയൻകണ്ടി, ക്രിയേറ്റീവ് ഡയറക്ടർ-മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രാഹം, കാസ്റ്റിംഗ് ഡയറക്ടർ- പ്രശാന്ത് പാട്യം, ഫിനാൻസ് കൺട്രോളർ ‑ഉദയൻ കപ്രശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്,അബിൻ എടവനക്കാട്, സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യക്കല-അരുൺ പുഷ്ക്കരൻ. വിതരണം-വർണ്ണച്ചിത്ര. കൊച്ചി, ചെന്നൈ, മട്ടന്നൂർ, തലശ്ശേരി എന്നീ പ്രദേശങ്ങളിലായി ” ഒരു ജാതി ജാതക“ത്തിന്റെ ചിത്രീകരണം പൂർത്തിയാകും.പി ആർ ഒ‑എ എസ് ദിനേശ്.

Eng­lish Sum­ma­ry; Shaila­ja teacher arrived at a caste horo­scope location
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.