9 January 2026, Friday

Related news

January 2, 2026
December 30, 2025
December 23, 2025
December 22, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 12, 2025

ഷാജി കൈലാസ് — രൺജിപണിക്കർ കൂട്ടുകെട്ടിന്റെ കമ്മീഷണർ 4 Kഅറ്റ്മോസിൽ, ടീസർ എത്തി

Janayugom Webdesk
തിരുവനന്തപുരം
October 5, 2025 2:21 pm

സുരേഷ് ഗോപി എന്ന നടനെ സൂപ്പർ സ്റ്റാർ പദവിയിലേക്കു നയിച്ച ആദ്യ ചിത്രമാണ് കമ്മീഷണർ.രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം സുനിതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണിയാണ് നിർമ്മിച്ചത്.ചിത്രത്തിലെ കർമ്മധീരനും ആദർശശാലിയുമായ ഭരത് ചന്ദ്രൻ എന്ന ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കമ്മീഷണർ. ചിത്രത്തിനു വേണ്ടി ഒതുക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

ചിത്രത്തോട് പ്രേക്ഷകർക്ക് ഇന്നും ഉള്ള ആഭിമുഖ്യം കണക്കിലെടുത്ത് ആധുനിക ശബ്ദ ദൃശ്യവിസ്മയങ്ങളു മായി 4K അറ്റ്മോസിൽ വീണ്ടും എത്തുകയാണ്. മഹാലഷ്മി ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം തെക്കുടൻ ഫിലിംസുമായി സഹകരിച്ചു കൊണ്ടാണ് 4 k അറ്റ്മോസിൽ എത്തുന്നത്.റിലീസിനുമുന്നോടിയായി എത്തിയിരിക്കുന്ന ഈ ടീസർ വളരെ വ്യത്യസ്ഥമായി ഫോർ കെ ആക്കുന്നതിന്റെ ബിഫോർ ആഫ്റ്റർ വെർഷൻ ആയിട്ടാണ് ഇറങ്ങിയിരിക്കുന്നത്. 4Kഅറ്റ്മോസിൽ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റർ ചെയ്യുന്ന ചിത്രമാണ് കമ്മീഷണർ.
സംഗീതം — രാജാമണി,ഛായാഗ്രഹണം ‑ദിനേശ് ബാബു,എഡിറ്റിംഗ് ‑എൽ, ഭൂമിനാഥൻ’4k റീമാസ്റ്ററിങ് നിർമ്മാണം ഷൈൻ വിഎ, മെല്ലി വിഎ, ലൈസൺ ടിജെ, ഡിസ്ട്രിബ്യൂഷൻ ഹെഡ് ‑ഹർഷൻ ടി, പ്രൊഡക്ഷൻ കൺട്രോളർ — അരോമ മോഹൻ,ക്രീയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാർ,
കളറിങ് ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സ്‌ ഹരി നാരായണൻ, മാർക്കറ്റിംഗ് ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, പിആര്‍ഒ വാഴൂർജോസ്.

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026
January 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.