22 January 2026, Thursday

Related news

January 2, 2026
December 25, 2025
December 22, 2025
December 19, 2025
December 16, 2025
November 9, 2025
June 6, 2025
April 29, 2025
April 28, 2025
April 24, 2025

നാണക്കേട് തോന്നുന്നു, നിങ്ങൾ അവസരവാദിയാണ്; മാലാ പാർവതിക്കെതിരെ രഞ്ജിനി

Janayugom Webdesk
തിരുവനന്തപുരം
April 20, 2025 6:43 pm

മാലാ പാർവതിക്ക് നേരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നതിലൂടെ നിങ്ങൾ ഒരു അവസരവാദിയാണെന്നാണ് ഞാൻ മനസിലാക്കുന്നത്. നിങ്ങളെയോർത്ത് നാണക്കേട് തോന്നുന്നു എന്നാണ് രഞ്ജിനി കുറിച്ചത്. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻ സിയുടെ പരാതിയുടെ പശ്ചാത്തലത്തിൽ മാലാ പാർവതി നടത്തിയ പരാമർശമാണ് ഏറെ വിവാദമായിരിക്കുന്നത്. 

എന്നാൽ വിൻ സി കേസ് കൊടുക്കണമെന്നും അതിന്റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല എന്നുമാണ് താൻ പ്രതികരിച്ചതെന്ന് മാലാ പാർവതി തന്റെ ഫേസ് ബുക്കിൽ കുറിച്ചു. ഷൈൻ ടോം ചാക്കോയെ വെള്ള പൂശാൻ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും വിൻ സിയുടെ പരാതിയുടെ പശ്ചാത്തലത്തിൽ അത്തരമൊരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നു എന്ന് മനസിലാക്കുന്നു. ഒരു വിഷയം അറിയുന്ന ഉടനെ, ഫോണില്‍ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ അത് കാണണമെന്നും മാലാ പാർവതി കുറിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.