22 January 2026, Thursday

Related news

December 29, 2025
July 27, 2025
July 15, 2025
March 1, 2025
February 28, 2025
February 12, 2025
December 19, 2024
December 18, 2024
December 10, 2024
November 13, 2024

പോരാടാനുറച്ച് ശരദ് പവാർ

*ക്ഷീണിച്ചിട്ടില്ല, വിരമിക്കുന്നുമില്ല
*സംസ്ഥാന യാത്ര നടത്തും 
Janayugom Webdesk
മുംബൈ
July 8, 2023 9:23 pm

അജിത് പവാറിന്റെ ചുവടുമാറ്റത്തിന് പിന്നാലെ എൻസിപിയെ പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ട് സംസ്ഥാന യാത്രയ്ക്ക് തുടക്കമിട്ട് ശരദ് പവാർ.
വിമത പാർട്ടി നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബലിന്റെ മണ്ഡലമായ നാസിക് ജില്ലയിലെ യോലയിലെ റാലിയോടെ സംസ്ഥാന പര്യടനത്തിന് തുടക്കമായി. പൂനെ, സോലാപൂര്‍, വിദര്‍ഭ മേഖലയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യ റാലികള്‍ നിശ്ചയിച്ചിരിക്കുന്നത്. വിമത എന്‍സിപി എംഎല്‍എമാരുടെ മണ്ഡലങ്ങളിലെല്ലാം പര്യടനത്തിന്റെ ഭാഗമായി പ്രവർത്തകരുമായി സംവദിക്കും.
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന അജിത് പവാറിന്റെ നിർദ്ദേശം ശരദ് പവാര്‍ തള്ളി. മൊറാർജി ദേശായി ഏത് പ്രായത്തിലാണ് പ്രധാനമന്ത്രിയായതെന്ന് നിങ്ങൾക്കറിയാമോ? എനിക്ക് പ്രധാനമന്ത്രിയോ മന്ത്രിയോ ആകാൻ ആഗ്രഹമില്ല, ജനങ്ങളെ സേവിക്കാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് പവാർ പറഞ്ഞു.
എൻസിപിയുടെ ഭൂരിപക്ഷ പിന്തുണയും തനിക്കാണെന്ന് അവകാശപ്പെടുന്ന അജിത് പവാർ പാര്‍ട്ടി പേരിനും ചിഹ്നത്തിനും അവകാശവാദമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. അജിത് പവാറിന് 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് സൂചന. ശരദ് പവാര്‍ ക്യാമ്പ് ആകട്ടെ 25 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അവകാശപ്പെടുന്നു.
ശരദ് പവാറിന്റെ മകനല്ലാത്തതിനാൽ തന്നെ മാറ്റിനിർത്തിയെന്ന അജിത് പവാറിന്റെ പരാമർശത്തെ പറ്റിയുള്ള ചോദ്യത്തിന് ഈ വിഷയത്തിൽ തനിക്ക് കൂടുതൽ പറയാൻ താല്പര്യമില്ലെന്നും കുടുംബ പ്രശ്‌നങ്ങൾ കുടുംബത്തിന് പുറത്ത് ചർച്ച ചെയ്യുന്നത് ഇഷ്ടമല്ലെന്നും ശരദ് പവാർ പറഞ്ഞു. അജിത്തിനെ മന്ത്രിയും ഉപമുഖ്യമന്ത്രിയും ആക്കിയെന്നും എന്നാൽ മകൾ സുപ്രിയ സുലെയ്ക്ക് മന്ത്രിസ്ഥാനം നൽകിയില്ല. കേന്ദ്രത്തിൽ എൻസിപിക്ക് മന്ത്രിസ്ഥാനം ലഭിച്ചപ്പോഴെല്ലാം അത് മറ്റുള്ളവർക്ക് നൽകി. എന്നാൽ പാർലമെന്റ് അംഗമായിട്ടും സുപ്രിയയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസിപി പിളർപ്പിന് തൊട്ടുമുൻപായി ജൂൺ 30ന് അജിത് പവാറിനെ ഐക്യകണ്‌ഠേന എന്‍സിപിയുടെ അധ്യക്ഷനായി നിയമിച്ചിരുന്നു എന്നാണ് മുതിര്‍ന്ന എൻസിപി നേതാവ് പ്രഫുല്‍ പട്ടേലിന്റെ അവകാശവാദം. അജിത് പവാര്‍ വിഭാഗത്തിലെ നേതാക്കളെ പുറത്താക്കുകയോ അയോഗ്യരാക്കുകയോ ചെയ്തുകൊണ്ടുള്ള തീരുമാനം ശരദ് പവാർ എടുത്താലും ബാധകമാകില്ലെന്നും വിമതപക്ഷം പറയുന്നു.

eng­lish sum­ma­ry; Sharad Pawar ready to fight

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.