
ഷാര്‍ജ അന്താരാഷ്ട്ര വിമനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് വീട്ടിലോ ജോലി സ്ഥാലത്തോ ഹോട്ടലിലോ വച്ച് ചെക്കിങ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി ഷാര്‍ജ വിമാനത്താവളം. വിമാനയാത്ര കൂടുതല്‍ സുഗമവും സൗകര്യപ്രദവും ആക്കുന്നതിന്റെ ഭാഗമായി ഹോം ചെക്കിങ് എന്ന പേരിലാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.
ഇതുവഴ നടപടി പൂര്‍ത്തികരിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനായി പ്രത്യേകം ക്യൂവില്‍ നില്‍ക്കേണ്ടി വരില്ല. ഇവര്‍ക്ക് നേരിട്ട് പാസ്പോര്‍ട്ട് നിയന്ത്രണ വിഭാഗത്തിലേക്ക് പ്രവേശിക്കാം. ഹോം ചെക്കിങ് ആപ്പ് കൂടാതെ www.sharjahairport.ae എന്ന വെബ്സൈറ്റിലൂടെയും 800 74 54 24 എന്ന നമ്പറിൽ വിളിച്ചും ചെക്ക് ഇൻ നടപടി പൂർത്തീകരിക്കാം. വിമാനം പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുമ്പ് വരെ ഈ സേവനം ലഭ്യമാകും.
തിരക്കേറിയ യാത്ര സീസണുകളിൽ സമയം ലാഭിക്കാൻ പുതിയ സേവനം സഹായകരമാകും. കോറൽ, സിൽവർ, ഗോൾഡ് എന്നീ പാക്കേജുകളിലായാണ് സേവനം ലഭ്യമാകുക. രണ്ടുവരെ ബാഗേജുകളുള്ളവർക്ക് 145 ദിർഹമിന്റെ കോറൽ പാക്കേജ്, 4 ബാഗേജുകൾ ഉള്ളവർക്ക് 165 ദിർഹമിന്റെ സിൽവർ പാക്കേജ്, ആറുവരെ ബാഗേജ് ഉള്ളവർക്ക് 185 ദർഹം ഗോൾഡ് പാക്കേജ് എന്നിവ ലഭ്യമാണ്. എയർലൈൻ ബാഗേജ് നയം അനുസരിച്ച് അധികം വരുന്ന ഓരോ ബാഗിനും അധികനിരക്ക് ഈടാക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിൽ മാത്രമാണ് സൗകര്യം ലഭ്യമാവുക. എമിറേറ്റ്സ്, ഫ്ലൈ ദുബായ്, കുവൈത്ത് എയർവെയ്സ് എന്നീ എയർലൈനുകളും വീടുകളിൽ ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.