21 January 2026, Wednesday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഷാർജ ഇന്ത്യൻ സ്‌കൂൾ അലുംനി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
ഷാർജ
September 30, 2024 10:06 pm

നാലര പതിറ്റാണ്ടിന്റെ ഗതകാല ചരിത്ര ഓർമ്മകളുമായി ഷാർജ ഇന്ത്യൻ സ്‌കൂളിലെ ആയിരത്തിലേറെ പൂർവ വിദ്യാർത്ഥികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ ഒത്തു ചേർന്നു.അലുംനി അസോസിയേഷന്റെ ഉദ്ഘാടനവും ലോഗോയുടെ പ്രകാശനവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര നിർവഹിച്ചു. ഓർക്കാഡ് ഗ്രൂപ്പ് സ്ഥാപകയും സി.ഇ.ഓ യുമായ ഡോ.വന്ദന ഗാന്ധി മുഖ്യാതിഥി ആയിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ആശംസാ പ്രസംഗം നടത്തി.

പൂർവ വിദ്യാർത്ഥികളായ സിനിമാ താരവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഐമ റോസ്മി സെബാസ്റ്റ്യൻ, നർത്തകിയും സോഷ്യൽ മീഡിയാ താരവുമായ ഐന എൽസ്മി ഡെൽസൺ, നടനും സോഷ്യൽ മീഡിയ താരവുമായ അഹമദ് സാല, പ്രമുഖ ലിവർ മാറ്റ ശസ്ത്രക്രിയ വിദഗ്ദൻ(കൊച്ചി) ഡോ.ബിജു ചന്ദ്രൻ എന്നിവർ സ്കൂൾ അനുഭവങ്ങൾ പങ്കു വെച്ച് സംസാരിച്ചു. വിരമിച്ച അദ്ധ്യാപകരായ അബ്രഹാം കെ.എ, സയിദ് മുഹമ്മദ് ബാഷ, ശോഭന കുറുപ്പ്, മേരി ജോസ് തോമസ്, അന്നമ്മ ജേക്കബ്, സൂസൻ ഡേവിഡ് എന്നിവരെയും നിലവിലെ മുതിർന്ന അദ്ധ്യാപകരായ ശൈലജ രവി(ഹെഡ്മിസ്ട്രസ്),മംത ഗോജർ(കെജി ടു സൂപ്പർവൈസർ) എന്നിവരെയും ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു.

അസോസിയേഷൻ ഓഡിറ്റർ എം ഹരിലാൽ ജോയിൻറ് ജനറൽ സെക്രട്ടറി ജിബി ബേബി, സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ(ഗുബൈബ),മുഹമ്മദ് അമീൻ(ജുവൈസ) വൈസ് പ്രിൻസിപ്പൽ ഷിഫ്ന നസറുദ്ദീൻ (ഗേൾസ് വിംഗ്) അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗവും സ്‌ററുഡൻസ് വെൽഫെയർ കോഡിനേറ്റർ മാത്യു മനപ്പാറ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ.താലിബ്, അബ്ദുമനാഫ്, അനീസ് റഹ്മാൻ, മുരളീധരൻ ഇടവന, മധു.എ.വി, യൂസഫ് സഗീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബോയ്‌സ് വിംഗ് വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ സ്വാഗതവും അന്ന ജോസ്‌ലിൻ നന്ദിയും പറഞ്ഞു. അലൻ ജോൺസൺ അവതാരകനായി.മൺമറഞ്ഞ അദ്ധ്യാപകർ,അനദ്ധ്യാപകർ,അകാലത്തിൽ പൊലിഞ്ഞു പോയ വിദ്യാർത്ഥികൾ എന്നിവരെ അനുസ്മരിച്ചു കൊണ്ട് മൌന പ്രാർത്ഥന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്.സർവീസിലുള്ള അദ്ധ്യാപകർക്കു പുറമേ വിരമിച്ച അദ്ധ്യാപകരും ഒത്തു ചേരലിന്റെ ഭാഗമായത് പൂർവ വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത ഓർമ്മകളായി. നാല്പത്തി അഞ്ചു വർഷത്തിനിടയിൽ ആദ്യമായമായാണ് ഷാർജ ഇന്ത്യൻ സ്‌കൂളിന്റെ പൂർവ വിദ്യാർത്ഥി സംഘടനക്ക് രൂപം നൽകിയത്. കോർ കമ്മിറ്റി അംഗങ്ങളായ ഉമ്മൻ പി.ഉമ്മൻ,അന്ന ജോസ് ലിൻ,ഡേവിഡ് വർഗീസ്,ചൈതന്യ ദിവാകരൻ എന്നിവർ നേതൃത്വം നൽകി.പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.