22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 11, 2024
October 8, 2024
October 2, 2024
September 24, 2024
July 29, 2024
July 8, 2024
June 6, 2024
May 20, 2024
April 28, 2024

ഷാര്‍ജയില്‍ ജ്വാല വുമണ്‍സ് ഡെ 26ന്

‘മാറ്റത്തിന്റെ പാട്ടുകാരി’ — പി കെ മേദിനിയമ്മയെക്കുറിച്ച് ഡോക്യുമെന്ററി പ്രദർശനം
web desk
ഷാര്‍ജ
February 24, 2023 9:31 am

ലോക വനിതാദിനത്തോടനുബന്ധിച്ച് വനിതാകലാസാഹിതി ഷാർജ “ജ്വാല വുമണ്‍സ് ഡെ ‑2021 ( Jwala Wom­ens Day 2023)” ഫെബ്രുവരി 26 ഞായറാഴ്ച നടക്കും. വൈകിട്ട് അഞ്ചു മുതൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ചാണ് വിപുലമായ പരിപാടികളോടെ വനിതാദിനം സംഘടിപ്പിക്കുന്നത്. പ്രശസ്ത ചലച്ചിത്ര‑നാടക ‑സാമൂഹിക പ്രവർത്തകയായ സജിത മഠത്തിൽ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

കേരള പബ്ലിക് റിലേഷൻസ് വകുപ്പിന് വേണ്ടി സജിത മഠത്തിൽ സംവിധാനം ചെയ്ത ‘മാറ്റത്തിന്റെ പാട്ടുകാരി’ എന്ന പി കെ മേദിനിയമ്മയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം നടക്കും. യുഎഇയുടെ കലാ-സാംസ്കാരിക‑സാമൂഹിക മണ്ഡലത്തിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കും. തുടർന്ന് വനിതാകലാസാഹിതി പ്രവർത്തകർ ഒരുക്കുന്ന നൃത്ത, ഗാന സന്ധ്യകൾ നടക്കും.

Eng­lish Sam­mury: shar­jah jwala wom­ens day cel­e­bra­tion 2023 feb­ru­ari 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.