16 January 2026, Friday

Related news

January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025

ഷാരോണ്‍ രാജ് കൊലപാതകം; പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

Janayugom Webdesk
തിരുവനന്തപുരം
January 25, 2023 8:36 am

തിരുവനന്തപുരം ഷാരോണ്‍ രാജ് കൊലപാതകത്തില്‍ പൊലീസ് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. പാറശാല സ്വദേശി ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

അമിത അളവില്‍ പാരസെറ്റമോള്‍ ഗുളിക ജ്യൂസില്‍ കലര്‍ത്തി മുന്‍പ് ഷാരോണിന് നല്‍കിയായിരുന്നു ആദ്യ വധശ്രമം. എന്നാല്‍ കയ്പ്പ് കാരണം ഷാരോണ്‍ കുടിച്ചില്ല. ഇതോടെയാണ് കുടിക്കുമ്പോള്‍ കയ്പ്പുള്ള കഷായം തിരഞ്ഞെടുത്തത്. കാര്‍പ്പിക്ക് എന്ന കളനാശിനി കഷായത്തില്‍ കലര്‍ത്തി.

ഒരു ഗ്ലാസ് കാര്‍പ്പിക് കലര്‍ത്തിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചിരുന്നു. ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കാര്‍പ്പിക് ഏതൊക്കെ ആന്തരികാവയവങ്ങള്‍ നശിപ്പിക്കുമെന്നും, മരണം എങ്ങനെ സംഭവിക്കുമെന്നും ഗൂഗിളില്‍ അന്വേഷിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി.

Eng­lish Summary:Sharon Raj Mur­der; The police will sub­mit the charge sheet today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.