കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ വീണ്ടും ശശി തരൂര്‍ എംപി. പിടി തോമസിനോട് കോണ്‍ഗ്രസ് അന്യായം കാണിച്ചു എന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ഫ്രണ്ട്സ് ഓഫ് പി ടി ആന്‍ഡ് നേച്ചര്‍ എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.
എംപി സ്ഥാനത്ത് അഞ്ച് വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും കോണ്‍ഗ്രസ് പിടി തോമസിന് സീറ്റ് കൊടുത്തില്ല. ഇത് അന്യായമാണ് എന്ന് തനിക്ക് തോന്നുന്നു എന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലപാട് എടുത്തതിനാല്‍ മാത്രമാണ് പി ടി തോമസിന് വീണ്ടും കോണ്‍ഗ്രസ് ടിക്കറ്റ് കൊടുക്കാതിരുന്നത് എന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച സംഭവം മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനെവിമര്‍ശിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തെ തരൂര്‍ വിമര്‍ശിക്കുമ്പോള്‍ തൃക്കാക്കര എംഎല്‍എയും പിടിയുടെ ഭാര്യയുമായ ഉമാതോമസും ഉണ്ടായിരുന്നു.2009ല്‍ ഇടുക്കി എംപിയായ പിടിക്ക് 2014ല്‍ കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നിഷേധിക്കുകയായിരുന്നു.
English Summary:
Shashi Tharoor criticizes Congress leadership for not giving seat to PT Thomas
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.