17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ശശി തരൂർ

Janayugom Webdesk
തിരുവനന്തപുരം
January 18, 2024 4:46 pm

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിമാറുമെന്ന് ശശിതരൂര്‍ എംപി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ബിജെപിയുടെ സീറ്റില്‍ കുറവുകള്‍ ഉണ്ടാകുമെന്നും തതൂര്‍ വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍ഡിഎയിലെ മറ്റ് കക്ഷികളുടെ വിശ്വാസം നഷ്ടമാകാന്‍ കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്നും ബിജെപിയെ തടയാനാകുമെന്നും തരൂര്‍ പറഞ്ഞു.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഇന്ത്യ: ഭാവി ഇപ്പോൾ എന്ന സെഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശശി തരൂര്‍. സർക്കാർ രൂപീകരിക്കാൻ സഖ്യകക്ഷികൾ അവരുമായി സഖ്യമുണ്ടാക്കാൻ തയ്യാറാവാതിരിക്കുകയും ഇന്ത്യാ മുന്നണിയുമായി സഖ്യമുണ്ടാക്കാൻ തയ്യാറാവുകയും ചെയ്യുന്ന ഒരു തലത്തിലേക്ക് ബിജെപിയുെ അംഗങ്ങളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നതായും ശശി തരൂര്‍ പറഞ്ഞു അതിനാൽ മുന്നണി ഈ തലത്തില്‍ ചിന്തിക്കണമെന്ന് മുന്‍ കന്ദ്ര മന്ത്രി കൂടിയായ ശശി തരൂര്‍ വ്യക്തമാക്കി, ഇന്ത്യാ മുന്നണി സീറ്റ് പങ്കിടുന്ന കാര്യത്തില്‍ ഒരേ മനസോടെ എത്തിയാൽ ചില സീറ്റുകളിലെ പരാജയം ഒഴിവാക്കാനാകുമെന്നും തരൂർ പറഞ്ഞു.

അതാണ് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം, അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ, ഒരുപക്ഷേ ബിജെപി സ്ഥാനാർത്ഥി വിജയിച്ചേക്കാം. എന്നാൽ നമ്മുടെ ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് സിസ്റ്റത്തിൽ അതാണ് ജനാധിപത്യം, അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സിപിഐ(എം)കോൺഗ്രസും തമ്മിൽ സീറ്റ് വിഭജന ധാരണ ഉണ്ടാക്കാൻ കഴിയില്ലെന്നും തരൂര്‍ വ്യക്തമാക്കി. എന്നാൽ തൊട്ടടുത്ത് തമിഴ്‌നാട്ടിൽ, സിപിഐ, സിപിഐ(എം), കോൺഗ്രസും ഡിഎംകെയും എല്ലാം ഒരുമിച്ചാണ്, തര്‍ക്കങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചു വിജയിച്ചു 

Eng­lish Summary:
Shashi Tha­roor that BJP will be the largest sin­gle party

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.