5 December 2025, Friday

വിരഹിതയാണവൾ

മഹേഷ് എം ടി
May 4, 2025 2:45 am
വിരഹിതയാണവൾ
നെരിപ്പോടിനകത്തിരുന്നുറഞ്ഞു
ഹിമശൈലമായവൾ
ആത്മസംഘർഷത്തിന്റെ 
കാണാക്കയങ്ങളിൽ വീണുഴലുന്നവൾ
ബാല്യകാലനുരാഗ സീമ തൻ 
സന്ധ്യകൾ നഷ്ടപ്പെട്ടവൾ
വിരഹിതയാണവൾ
വിരഹിതയാണവൾ
മോഹപർവങ്ങളുടെ 
വെണ്ണീർചിതകളിൽ 
വിറകു കത്തിച്ചവൾ
ഏകാന്തതയുടെ ഏറുമാടങ്ങളിൽ 
സ്വപ്നം സൂക്ഷിച്ചവൾ
വിരഹിതയാണവൾ
വിരഹിതയാണവൾ
അക്ഷരസുകൃതത്തിൻ ആലിംഗനങ്ങൾ 
ആത്മാവിലെന്നും അറിയാതെ പോയവൾ
സ്നേഹ സാമ്രാജ്യത്തിൻ മാന്ത്രികജാലങ്ങൾ
മറവിയിൽ മയക്കി കിടത്തി വളർന്നവൾ
നഷ്ടബാല്യത്തിന്റെ നാഴികക്കല്ലുകൾ 
നീക്കി നിരക്കി നെഞ്ചിൽ പതിച്ചവൾ
വിരഹിതയാണവൾ വിരഹിതയാണവൾ
കർമഭാണ്ഡങ്ങളുടെ മാറാപ്പുകെട്ടുകൾ
മുഴുവനായ് ജലധിയിൽ മുക്കികളഞ്ഞവൾ
ആത്മബന്ധത്തിന്റെ അക്ഷയഖനികളിൽ 
ആകുലതയുടെ ആഴം അളന്നവൾ
വിരഹിതയാണവൾ
വിരഹിതയാണവൾ
ജന്മാന്തരങ്ങളുടെ ജാതക പത്രങ്ങൾ
മണ്ണിലേക്കായി വലിച്ചെറിഞ്ഞവൾ
ഓർമകളുറങ്ങുന്ന ഭൂതകാലങ്ങളെ
ബോധപൂർവ്വം വിസ്മരിച്ചീടവൾ
വിരഹിതയാണവൾ
എന്നും വിരഹിതയാണവൾ
Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.