6 December 2025, Saturday

Related news

December 6, 2025
December 6, 2025
November 30, 2025
November 29, 2025
November 26, 2025
November 25, 2025
November 25, 2025
November 25, 2025
November 24, 2025
November 23, 2025

കിഴക്കന്‍ ഉക്രെയ‍്‍നിലെ ഷെല്ലാക്രമണം; 25 മരണം

Janayugom Webdesk
കീവ്
January 21, 2024 8:21 pm

കിഴക്കന്‍ ഉക്രെയ‍്നിലെ ഡൊണട്സ്കിലുണ്ടായ ഷെല്ലാക്രമണത്തില്‍ 25 മരണം. രണ്ട് കുട്ടികൾ ഉൾപ്പെടെ 20 പേര്‍ക്ക് പരിക്കേറ്റതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഉക്രെയ‍്ന്‍ സെെന്യമാണ് ആക്രമണത്തിനു പിന്നിലെന്നും റഷ്യ ആരോപിച്ചു. റഷ്യയിലെ ഉസ്ത്-ലുഗ തുറമുഖത്തെ കെമിക്കൽ ട്രാൻസ്പോർട്ട് ടെർമിനലിൽ രണ്ട് സ്ഫോടനങ്ങളെത്തുടർന്ന് തീപിടിത്തമുണ്ടായതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. 

ഉക്രെയ്നിയൻ ഡ്രോണുകൾ തുറമുഖത്ത് ആക്രമണം നടത്തിയതായും ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയിലെ രണ്ടാമത്തെ വലിയ പ്രകൃതി വാതക ഉല്പാദക കമ്പനിയായ നോവാടെകിന്റെ പ്ലാന്റിലാണ് ആക്രമണമുണ്ടായത്. തുറുമഖത്തെ പ്രവര്‍ത്തനം നിര്‍ത്തിയതായി നോവാടെക് അറിയിച്ചു. സെന്റ് പീറ്റേഴ്‌സ്ബർഗിനെ ലക്ഷ്യം വച്ചുള്ള രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യന്‍ സെെന്യം അറിയിച്ചു. 

Eng­lish Summary;Shelling in east­ern Ukraine; 25 death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.