5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ

Janayugom Webdesk
ന്യൂഡല്‍ഹി
August 24, 2024 9:46 am

38ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍.ഐപിഎല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും താരം വിരമിച്ചു.തന്റെ ക്രിക്കറ്റ് യാത്രയില്‍ ഇന്ത്യക്ക് വേണ്ടി 34 ടെസ്റ്റിലും 167 ഏകദിനങ്ങളിലും 68 ട്വന്റി ട്വന്റി മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.
2010ല്‍ ഇന്ത്യക്കായി തന്റെ അരങ്ങേറ്റം കുറിച്ച ശിഖര്‍ ധവാന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു.അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും 2013ലെ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ച് വന്ന ധവാന്‍ തന്റെ ആദ്യ സെഞ്ച്വറി നേട്ടം പിടിച്ചെടുത്തു.85 പന്തിലായിരുന്നു സെഞ്ച്വറി.2015ലെ ഇന്ത്യന്‍ ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്‌കോററും അദ്ദേഹം ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.