20 February 2026, Friday

ഷില്ലോങ് എംപി റിക്കി ആന്‍ഡ്രൂ ജെ സിംഗ്‌കോന്‍ അന്തരിച്ചു

Janayugom Webdesk
ഷില്ലോങ്
February 20, 2026 2:15 pm

മേഘാലയയിലെ ഷില്ലോങ് എംപി റിക്കി ആന്‍ഡ്രൂ ജെ സിംഗ്‌കോന്‍(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന്(വ്യാഴാഴ്ച്ച) വൈകുന്നേരമായിരുന്നു അന്ത്യം. ഷില്ലോങ്ങിലെ മാവിയോങ്ങില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വോയിസ് ഓഫ് ദി പീപ്പിള്‍ പാര്‍ട്ടിയുടെ നേതാവായിരുന്നു. ഷില്ലോങ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് നാലാം തവണയും ലോക്സഭയിലെത്താനുള്ള കോണ്‍ഗ്രസ് നേതാവ് വിന്‍സന്‍റ് എച്ച് പാലയുടെ ശ്രമത്തെ തകര്‍ത്ത് വിജയിച്ചുകയറിയതോടെയാണ് റിക്കി ആന്‍ഡ്രു ശ്രദ്ധേയനായത്. സിങ്കോണ്‍, ഖാസി- ജൈന്തിയ തുടങ്ങിയ മേഖലകളില്‍ സജീവമായി പൊതുപ്രവര്‍ത്തനം നടത്തിയിരുന്നു റിക്കി ആന്‍ഡ്രു. നോര്‍ത്ത് ഈസ്റ്റ് ഹില്‍ യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു അദ്ദേഹം. എന്നാല്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി റിക്കി ആന്‍ഡ്രു രാജിവയ്ക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar