
ഹിമാലയന്‍ മേഖലയില്‍ ഏറ്റവും അധികം ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ പ്രകൃതി ദുരന്തങ്ങളുടെ വക്കിലെന്ന് മുന്നറിയിപ്പ്. മണ്ണിടിച്ചില്‍, പ്രളയം, കാട്ടുതീ തുടങ്ങിയ ദുരന്തങ്ങള്‍ ഈ മേഖലയില്‍ പ്രവചനാതീതമായിക്കൊണ്ടിരിക്കുകയാണ്. കുടിയേറ്റങ്ങള്‍ വര്‍ധിച്ചതും നഗരവല്‍ക്കരണവുമാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമായതെന്ന് പാരിസ്ഥിതിക, ഭൗമശാസ്ത്ര വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ജോഷിമഠിന് സമാനമായ മണ്ണിടിച്ചില്‍ പ്രതിഭാസം ഹിമാചലിലെ ഷിംലയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിര്‍മ്മിതികളുടെയും ജനസംഖ്യയുടെയും ഭാരം താങ്ങാനാവാതെ വന്നതോടെയാണ് ഭൂമി ഇത്തരത്തില്‍ താഴ്ന്നുപോകുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
1971ല്‍ ഷിലയിലെ ജനസംഖ്യ 55,368 ആയിരുന്നെങ്കില്‍, 2011ല്‍ ഇത് 1,69,378 ആയി ഉയര്‍ന്നു. നിലവിലിത് 2.30 ലക്ഷത്തിലധികമാണെന്നാണ് കണക്കാക്കുന്നത്. ഷിംല അതിന്റെ താങ്ങല്‍ ശേഷിയേക്കാള്‍ അധികം ഭാരമാണ് ഇപ്പോള്‍ ചുമക്കുന്നത്. പശ്ചിമ ഹിമാലയത്തില്‍ ജനസാന്ദ്രത ഏറ്റവും കൂടിയ നഗരമാണ് ഷിംല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഷിംലയില്‍ ക്രമാനുഗതമായ വര്‍ധനവാണ് ഉണ്ടായത്. ഹെക്ടറില്‍ പരമാവധി 450 പേര്‍ക്ക് താമസിക്കാമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടിയിരുന്ന പല പ്രദേശങ്ങളിലും 2500 മുതല്‍ 3500 പേരാണിപ്പോള്‍ തിങ്ങിപ്പാര്‍ക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാറകള്‍ക്ക് ബലക്ഷയം ഉണ്ടാക്കി. വനനശീകരണം മണ്ണൊലിപ്പിന് കാരണമായെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചമോലി: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ അപകടഭീഷണി ഉയര്‍ത്തി കനത്ത മഞ്ഞുവീഴ്ച. ഏതാനും കെട്ടിടങ്ങളില്‍ വിള്ളലുകൾ വലുതായതായി ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന പറഞ്ഞു. വിള്ളല്‍വീണ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന ജോലി പുരോഗമിക്കുകയാണ്. മഞ്ഞുവീഴ്ച പൊളിക്കലിനും മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കനത്ത തിരിച്ചടി സൃഷ്ടിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം പറയുന്നു. 24 വരെ മഞ്ഞുവീഴ്ചയും മഴയും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനങ്ങള്‍. അതിനിടെ എന്‍ടിപിസി പ്ലാന്റിന് മുന്നില്‍ സമരം തുടരുകയാണ്.
English Summary: shimla geographical to be worson
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.