
നടി വിന്‍സിയോട് ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. വിവാദങ്ങള്‍ക്ക് ശേഷം ഒന്നിച്ചുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. വിവാദങ്ങള്‍ അവസാനിച്ചെന്ന് വിന്‍സി അലോഷ്യസ് പ്രതികരിച്ചു. സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോയുടെ പക്കൽ നിന്നും മോശം അനുഭവമുണ്ടായി എന്ന് വിൻ സി നേരത്തെ വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് വിൻ സി ഫിലിം ചേംബറിന് പരാതി നൽകുകയും തുടർന്ന് ഇരുവരും ഒത്തുതീർപ്പിലേക്ക് എത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ സൂത്രവാക്യം എന്ന സിനിമയുടെ പ്രസ് മീറ്റിൽ ഒരുമിച്ചെത്തി ഷൈനും വിൻസിയും. പ്രസ് മീറ്റിൽ വെച്ച് ഷൈൻ വിൻസിയോട് ക്ഷമ ചോദിക്കുകയും തുടർന്ന് വിവാദങ്ങൾ ഇവിടെവെച്ച് അവസാനിപ്പിക്കാമെന്നും വിൻസി പ്രതികരിച്ചു. ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണെന്ന ഷൈനിന്റെ മറുപടിയിൽ വിൻസി സംതൃപ്തി പ്രകടിപ്പിച്ചു. ഇരുവരുടെയും കുടുംബം കാലങ്ങളായി നല്ല സൗഹൃദത്തിലുമാണ്. ലഹരിയിൽ നിന്ന് വിമുക്തി നേടിയ ഷൈൻ ഏറെ പക്വതയോടെയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ഷൈൻ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്ന ചിത്രമാണ് സൂത്രവാക്യം. വിൻസി അധ്യാപികയുടെ റോളിലും. ജൂലൈ 11 നാണ് റിലീസ്. ക്രൈം ഇൻവെസ്റ്റിഗേഷനാണ് പ്രമേയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.