ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലില്‍ അകപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചു. സുമേഷ് പി വി, ധനേഷ്, ശ്യാംനാഥ് എന്നീ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവരുടെ കുടുംബങ്ങള്‍ വലിയ ആശങ്കയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലെ രാഷ്ട്രീയസ്ഥിതി പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കാലതാമസമില്ലാതെ ഇവരെ തിരികെ എത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
English Summary: Ship crew should be brought back: Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.