
അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. ഇത് സംബന്ധിച്ച് റവന്യൂ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം. ഞായറാഴ്ചയാണ് അറുന്നൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എംഎസ്സി എൽസ എന്ന കപ്പൽ കടലിൽ പൂർണമായും മുങ്ങിയത്.
കപ്പൽ മുങ്ങിയതോടെ കടലിലേക്ക് ഒഴുകിപ്പോയ 50 കണ്ടെയ്നറുകളും തിരിച്ചെടുത്തു. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. എന്നാൽ അവയിൽ അപകടകരമായ രാസവസ്തുക്കൾ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.