9 December 2025, Tuesday

Related news

December 8, 2025
December 8, 2025
December 7, 2025
December 6, 2025
December 4, 2025
November 28, 2025
November 28, 2025
November 28, 2025
November 28, 2025
November 28, 2025

ഷിരൂർ മണ്ണിടിച്ചിൽ;തിരച്ചിൽ നടത്തുന്നതിൽ നിന്ന് ഈശ്വർ മാൽപയെ തടഞ്ഞു

Janayugom Webdesk
കര്‍ണാടക
August 18, 2024 11:53 am

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ ആളുകള്‍ക്കായി തെരച്ചില്‍ നടത്താനെത്തിയ ഈശ്വര്‍ മാല്‍പെയെ പൊലീസ് തടഞ്ഞു.അനുമതിയില്ലാതെ തെരച്ചില്‍ നടത്താന്‍ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞത്.പുഴയില്‍ ഇറങ്ങിയ ഈശ്വര്‍ മാല്‍പയെ പൊലീസ് സംഘം കരയ്ക്ക് കയറ്റി.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെക്കൂടാതെ ജഗന്നാഥന്‍ എന്നയാളുടെ കുടുംബവും തെരച്ചില്‍ നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.
തെരച്ചില്‍ നടത്തിയില്ലെങ്കില്‍ സമാധാനപരമായ സമരത്തിലേക്ക് പോകുമെന്ന് ജഗന്നാഥന്റെ പെണ്‍മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷിരൂരില്‍ നടക്കുന്നത് കനത്ത അനീതിയാണെന്നും ജഗന്നാഥിന്റെ മകള്‍ കൃതിക പറഞ്ഞു.തങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് ഈശ്വര്‍ മാല്‍പെ എത്തിയതെന്നും തടയുന്നതില്‍ അമര്‍ഷമുണ്ടെന്നും കൃതിക പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.