22 January 2026, Thursday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

ഷിരൂരിലെ മണ്ണിടിച്ചിൽ;ലോറി കണ്ടെത്തി

Janayugom Webdesk
കർണാടക
July 24, 2024 4:29 pm

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുന്റെ ലോറി കണ്ടെത്തിയതായി സ്ഥിരീകരണം. പുഴയോരത്ത് നിന്നും 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയതെന്ന് കർണാടക റവന്യുമന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് അറിയിച്ചത്. അർജുൻ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡീപ് സെർച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഒമ്പത് ദിവസത്തിനുശേഷം ലോറി കണ്ടെത്തിയത്. 

കര‑നാവിക സേനകൾ, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്, കേരളത്തിൽ നിന്നുള്ള പൊലീസ്, മോട്ടോർ വാഹന വകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ട്. നാവികസേനാ സംഘം ലോറി കണ്ടെത്തിയ സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴ കാരണം പിൻവാങ്ങേണ്ടിവന്നു. കനത്ത മഴയെത്തുടർന്ന് ഇന്നലത്തെ തിരച്ചിൽ അവസാനിപ്പിച്ചു. 

കർണാടക‑ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ‑കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) ജൂലൈ 16ന് രാവിലെയാണ് മലയിടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടത്. 

Eng­lish sum­ma­ry; Shirur Landslide;Lorry found

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.