23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 14, 2024
November 11, 2024
November 10, 2024
November 10, 2024
November 9, 2024
November 8, 2024
November 6, 2024
October 28, 2024

ഷിരൂർ ദൗത്യം; കർണാടക സർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു

Janayugom Webdesk
തിരുവനന്തപുരം
September 26, 2024 12:06 pm

ഷിരൂര്‍ ദൗത്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി വിജയന്‍ കത്തയച്ചു. കര്‍ണാടക സര്‍ക്കാരിന് കേരള ജനതയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നന്ദി… ജില്ലാ ഭരണകൂടത്തിനും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനും പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം കത്തിലൂടെ അറിയിച്ചു. ഉത്തര കന്നഡ ജില്ലാ ഭരണസംവിധാനത്തിനും തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്ര‑സംസ്ഥാന സേനകളോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു . കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ആദ്യനാൾ തൊട്ട് അർജുനെ രക്ഷപ്പെടുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു നമ്മുടെ നാട്. ഇതോടനുബന്ധിച്ചു വരുന്ന വാർത്തകളെ പ്രതീക്ഷയോടെ കണ്ട് നാം ഒത്തൊരുമിച്ച് അർജുന്റെ കുടുംബത്തിന് പിന്തുണ നൽകി. തെരച്ചിൽ പ്രവർത്തനങ്ങളാരംഭിച്ച അന്നുതൊട്ട് അർജുന്റെ ട്രക്ക് ഉടമയായ മനാഫ് അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയായിരുന്നു. തെരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നതിനായി മനാഫ് നടത്തിയ ഇടപെടൽ ഉന്നതമായ മാനവികതയുടെ ഉദാത്ത മാതൃക കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.