17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 14, 2024

യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാനൊരുങ്ങി ശിവസേന

Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2022 12:24 pm

യുപിയില്‍ ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ശിവസേന.ബിജെപിയുടെ ശക്തികേന്ദ്രമെന്നു അവര്‍ സ്വയം വിശേഷിപ്പിക്കുന്ന ഉത്തര്‍പ്രദേശില്‍ രാഷട്രീയമായി പാഠം പഠിപ്പിക്കാനൊരുങ്ങി ശിവസേന. മഹാരാഷ്ട്രയില്‍ ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കി ഉദ്ദവ് താക്കറെ മന്ത്രിസഭയെ താഴെയിറക്കിയ ബിജെപിയോടുള്ള എതിര്‍പ്പ് ദിനംപ്രതി ശിവസേനക്ക് കൂടികൊണ്ടിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തിലാണ് ബിജെപിക്ക് അവരുടെ തട്ടകത്തില്‍ തന്ന് കനത്ത തിരിച്ചടി നല്‍കാനുള്ള ശിവസേനയുടെ പുറപ്പാട്2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി അടിത്തറ ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ശിവസേന. മഹാരാഷ്ട്രയിലെ നിലവിലെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ജെപിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശിവസേനയുടെ ഈ നീക്കം.

ഉത്തര്‍പ്രദേശില്‍ നിന്നാണ് ബിജെപി പരമാവധി ശക്തി സംഭരിക്കുന്നതെന്നതിനാല്‍, അവിടെ ബിജെപിക്ക് തുരങ്കം വെക്കുന്നതിലൂടെ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ശിവസേനയുടെ പുതിയ നീക്കം.മൊറാദാബാദ്, മീററ്റ്, ഗാസിയാബാദ്, മുസാഫര്‍നഗര്‍, ഫറൂഖാബാദ്, നോയിഡ, ബുലന്ദ്ഷഹര്‍, കാസ്ഗഞ്ച്, ഫിറോസാബാദ്, അമ്രോഹ, ബറേലി, പിലിഭിത്, മിര്‍സാപൂര്‍, അംബേദ്കര്‍ നഗര്‍, ലഖിംപൂര്‍ ഖേരി, കനൗജ്, ബഹ്‌റൈച്ച്, ബസ്തി, ചന്ദൗലി, പ്രതാപ്ഗഡ്, ബരാബങ്കി, ഫത്തേപൂര്‍, കൗശാംഭി, ബന്ദ, ചിത്രകൂട്, സോന്‍ഭദ്ര, പ്രയാഗ് രാജ്, ആഗ്ര തുടങ്ങി 30 ജില്ലകളിലെ ജില്ലാ തലവന്മാരെ സംസ്ഥാന ശിവസേന പ്രസിഡന്റ് അനില്‍ സിംങ് പ്രഖ്യാപിച്ചു. ഓരോ ജില്ലയിലും വ്യക്തിപരമായി സന്ദര്‍ശനം നടത്തുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്ന ശക്തമായ സംഘടനാ സംവിധാനം ഉറപ്പാക്കുമെന്നും സംസ്ഥാന സേനാ മേധാവി പറഞ്ഞു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നഗരസഭാ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ശിവസേന മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഉന്നത നേതാക്കളും ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞദിവസം, ആദര്‍ശപരമായും രാഷ്ട്രീയപരമായും വഞ്ചകനാണ് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ചതിയനായ ഉദ്ധവിന് ശിക്ഷ കിട്ടാതെ പോകരുതെന്നും അദ്ദേഹം നയിക്കുന്ന ശിവസേനയുടെ പരാജയം മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഉറപ്പാക്കണമെന്നും മുംബൈയില്‍ നടന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞു.

ശിവസേന സ്ഥാപകന്‍ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വ ആദര്‍ശത്തെ ഒറ്റുകൊടുത്തയാളാണ് ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേവേന്ദ്ര ഫഡ്‌നാവിസ്, 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സേന സഖ്യത്തിന് അനുകൂലമായി വോട്ടുചെയ്ത വോട്ടര്‍മാര്‍ എന്നിവരെയും ഉദ്ധവ് വഞ്ചിച്ചു. രാഷ്ട്രീയത്തില്‍ അപമാനം സഹിക്കാം, പക്ഷേ, വഞ്ചന സഹിക്കാന്‍ പറ്റില്ല.

അതുകൊണ്ട് ആ വഞ്ചകനെ ശിക്ഷിക്കണം.മുംബൈയിലെ തെരഞ്ഞെടുപ്പിലും ബിജെപി വിജയിക്കാന്‍ പോവുകയാണ്. ജനം മോഡി നയിക്കുന്ന പാര്‍ട്ടിക്കൊപ്പമാണ്, ആദര്‍ശത്തെ ഒറ്റുകൊടുത്ത ഉദ്ധവിന്റെ പാര്‍ട്ടിക്കൊപ്പമല്ല. താക്കറെയുടെ പാര്‍ട്ടി പിളര്‍ന്നത് അയാളുടെ അത്യാഗ്രഹം കൊണ്ടാണ്. ബിജെപിക്ക് അതില്‍ ഒരു റോളുമില്ല. 

2014ല്‍ ഉദ്ധവ് സഖ്യം തകര്‍ത്തത് കേവലം രണ്ടു സീറ്റിനുവേണ്ടിയായിരുന്നു,’ എന്നാണ് അമിത് ഷാ പറഞ്ഞത്.നേരത്തെ, ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചതില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ശിവസേനയും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പുലര്‍ത്തുന്ന മൗനത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

Eng­lish Sum­ma­ry: Shiv Sena is all set to give a heavy blow to BJP in UP

You may also like this video: 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.