19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

March 29, 2024
February 25, 2024
January 10, 2024
January 10, 2024
January 9, 2024
August 19, 2023
July 12, 2023
July 8, 2023
July 3, 2023
July 2, 2023

ശിവസേനാ നേതാവ് സുധീര്‍ സൂരി വെടിയേറ്റു മരിച്ച നിലയില്‍

Janayugom Webdesk
പഞ്ചാബ്
November 4, 2022 6:02 pm

ശിവസേനാ നേതാവ് സുധീര്‍ സൂരി വെടിയേറ്റു മരിച്ചു. പഞ്ചാബിലെ അമൃത്സറില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനി
ടെയായിരുന്നു ആക്രമണം. ഇന്ന് ഉച്ചയോടെയാണ് സംഭവം. അമൃത്സറിലെ ഗോപാൽ മന്ദിറിന് മുന്നിൽ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ സൂരിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഞ്ച് തവണയോളം അക്രമി സുധീർ സൂരിക്ക് നേരെ വെടിയുതിർത്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലംഗ സംഘമായിരുന്നു ആക്രമണം നടത്തിയത്. പിന്നാലെ ഇവര്‍ വാഹനത്തിൽ കയറി രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: Shiv Sena leader Sud­hir Suri shot dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.