16 December 2025, Tuesday

Related news

November 29, 2025
November 14, 2025
March 29, 2024
February 25, 2024
January 10, 2024
January 10, 2024
January 9, 2024
August 19, 2023
July 12, 2023
July 8, 2023

മന്‍മോഹന്‍സിങിനോട് ബിജെപി മാപ്പ് പറയണമെന്ന് ശിവസേന നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2024 7:19 pm

മുന്‍ പ്രധാനമന്ത്രിയും ‚കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിങിനോട് ബിജെപി മാപ്പ് പറയണമെന്ന ആവശ്യവുമായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സ‍ഞ്ജയ് റാവത്ത്. എയര്‍ ഇന്ത്യ‑ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയന കേസില്‍ അന്വേഷണം അവസാനിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് സിബിഐ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ‍ഞ്ജയ് റാവത്തിന്റെ ആവശ്യം.

മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സിവില്‍ ഏവിയേഷന്‍ മേഖലയില്‍ നടന്ന അഴിമതിയെക്കുറിച്ച് ബിജെപി വലിയ പ്രചാരണം നടത്തിയിരുന്നു. അതിനാല്‍ ബിജെപി മന്‍മോഹന്‍സിങിനോട് മാപ്പ് പറയണമെന്നായിരുന്നു സ‍ഞ്ജയ് റാവത്തിന്റെ ആവശ്യം . യുപിഎ കാലത്ത് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ച് രൂപീകരിച്ച കമ്പനിയായ നാഷണല്‍ ഏവിയേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് വിമാനം പാട്ടത്തിന് നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്ന കേസിലായിരുന്നു സിബിഐ അന്വേഷണം നടത്തി വന്നിരുന്നത്.

സംഭവത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തതിന്റെ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. വിമാനം പാട്ടത്തിന് നല്‍കുമ്പോള്‍ എന്‍സിപി (അജിത് പവാര്‍ ) വിഭാഗം നേതാവ് പ്രഫുല്‍ പാട്ടേല്‍ ആയിരുന്നു യുപിഎ മന്ത്രിസഭയില്‍ വ്യോമയാന വകുപ്പ് മന്ത്രി 

Eng­lish Summary:
Shiv Sena leader wants BJP to apol­o­gize to Man­mo­han Singh

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.