18 February 2026, Wednesday

Related news

February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 3, 2026

സീറ്റ് നിഷേധിച്ചതിനുപിന്നാലെ കാണാതായ ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ തിരിച്ചെത്തി; വിശ്രമം വേണമെന്ന് പ്രതികരണം

Janayugom Webdesk
മുംബൈ
October 30, 2024 12:48 pm

ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ കാണാതായ ശിവസേന ഷിൻഡെ വിഭാഗം എംഎല്‍എ തിരികെയെത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശിവസേന ഷിൻഡെ വിഭാഗം എംഎല്‍എ ശ്രീനിവാസ് വംഗ തിരിച്ചെത്തിയത്. നിലവിലെ എല്ലാ എംഎല്‍എമാര്‍ക്കും ഷിന്‍ഡെ വിഭാഗം സീറ്റ് നല്‍കിയപ്പോള്‍ പാല്‍ഘറില്‍ ശ്രീനിവാസിന് മാത്രം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ കാണാതായത്. വിശ്രമം വേണമെന്ന് മാത്രമാണ് തിരികെയെത്തിയതിന് ശേഷം ശ്രീനിവാസ് പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു. 

സംഭവത്തിന് പിന്നാലെ, ശ്രീനിവാസന് സീറ്റ് നല്‍കുമെന്ന് ഷിൻഡെ ഫോണില്‍വിളിച്ച് ഉറപ്പ് പറഞ്ഞതായി ശ്രീനിവാസിന്റെ ഭാര്യ പറഞ്ഞു. സീറ്റ് നിഷേധിച്ചതിന് പിന്നാലെ ശ്രീനിവാസ് അസ്വസ്ഥനായിരുന്നു. ജീവൻ വെടിയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നിര്‍ത്താതെ കരഞ്ഞിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച ബിജെപി എംപി ചിന്താമൻ വംഗയുടെ മകനാണ് ശ്രീനിവാസ് വംഗ. മുൻ എംപി രാജേന്ദ്ര ഗാവിത്തിനാണ് ഇവിടെ പാര്‍ട്ടി ടിക്കറ്റ്. അതേസമയം സീറ്റ് നിഷേധിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കൊപ്പം പോയത് വലിയ തെറ്റായിപ്പോയെന്നും ഉദ്ധവ് താക്കറെയോട് മാപ്പ് ചോദിക്കുന്നതായും ശ്രീനിവാസ് വംഗ പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.