17 January 2026, Saturday

Related news

January 15, 2026
January 12, 2026
December 30, 2025
December 24, 2025
December 23, 2025
December 12, 2025
December 10, 2025
December 5, 2025
December 4, 2025
December 4, 2025

ശിവസേന പിളര്‍പ്പ്: 54 എംഎല്‍എമാര്‍ക്ക് നോട്ടീസ് 

Janayugom Webdesk
മുംബൈ
July 8, 2023 9:04 pm
ശിവസേനയിലെ 54 എംഎല്‍എമാര്‍ക്കെതിരായ അയോഗ്യതാ ഹര്‍ജികളില്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ നോട്ടീസ് അയച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ 40 എംഎൽഎമാർക്കും ഉദ്ധവ് താക്കറെ വിഭാഗത്തിലെ 14 എംഎൽഎമാർക്കുമാണ് നോട്ടീസ് അയച്ചത്. വിഷയത്തില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് സ്പീക്കര്‍ രാഹുൽ നർവേക്കർ  ആവശ്യപ്പെട്ടു. അയോഗ്യതയ്‌ക്കെതിരായ നടപടി ഒഴിവാക്കാൻ ആവശ്യമായ എല്ലാ തെളിവുകളും സമർപ്പിക്കേണ്ടതുണ്ട്.
ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യയ്ക്കും, അന്ധേരി (ഈസ്‌റ്റ്) ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ വർഷം ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്ന് ടിക്കറ്റിൽ വിജയിച്ച റുതുജ ലട്‌കെയ്ക്കും നോട്ടീസ് നൽകിയിട്ടില്ല. അവിഭക്ത ശിവസേനയുടെ ചീഫ് വിപ്പ് എന്ന നിലയിൽ എംഎൽഎ സുനിൽ പ്രഭു കഴിഞ്ഞ വർഷം ഷിൻഡെയ്ക്കും മറ്റ് 15 എംഎൽഎമാർക്കും എതിരെ അയോഗ്യരാക്കാനുള്ള ഹർജികൾ നൽകിയിരുന്നു.
അയോഗ്യതാ ഹർജികൾ വേഗത്തിൽ കേൾക്കാൻ നിയമസഭാ സ്പീക്കറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച ആദ്യം ശിവസേന (യുബിടി) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് ശിവസേനയുടെ ഭരണഘടനയുടെ പകർപ്പ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഷിൻഡെ ഉൾപ്പെടെ 16 ശിവസേന എംഎൽഎമാർക്കെതിരായ അയോഗ്യത ഹർജികളിൽ വാദം കേൾക്കൽ ഉടൻ ആരംഭിക്കുമെന്നും നർവേക്കർ അറിയിച്ചിരുന്നു.

eng­lish summary;Shiv Sena split: Notice to 54 MLAs

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.