20 December 2025, Saturday

Related news

December 19, 2025
December 19, 2025
December 19, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025

ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം; ഡിഎംകെ നേതാവ് അറസ്റ്റിൽ

Janayugom Webdesk
ചെന്നൈ
June 19, 2023 8:56 am

ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെയുടെ ചീഫ് എക്സിക്യൂട്ടീവ് സ്പീക്കർമാരിൽ ഒരാളായ ശിവാജി കൃഷ്ണമൂർത്തി അറസ്റ്റിൽ. ശിവാജി കൃഷ്ണമൂർത്തിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.

ഡിഎംകെയുടെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പാർട്ടി വക്താവ് ശിവാജി കൃഷ്ണമൂർത്തി സ്ത്രീകളെ അപകീർത്തിപ്പെടുത്തുകയും ഖുശ്ബുവിന്റെ പേര് പരാമർശിക്കുകയും അസഭ്യം പറയുകയും ചെയ്തത്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടി ഖുശ്ബു ശിവാജി കൃഷ്ണമൂർത്തിയുടെ പ്രസംഗത്തെ അപലപിച്ചിരുന്നു.

പിന്നാലെ കൃഷ്ണ മൂർത്തിയെ പാർട്ടിയുടെ അടിസ്ഥാന അംഗത്വം ഉൾപ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കം ചെയ്തതായിഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: defam­a­to­ry remarks against khush­bu shiv­a­ji krish­namoor­thy arresed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.